2007 ഒക്ടോബര്‍ ലക്കം മാവേലിനാട്
2007 ഒക്ടോബര്‍ ലക്കം മാവേലിനാട് മാസികയിലെ ചില പേജുകള്‍
ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത് കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക് ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാര്‍) ക്ക് നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട് മറ്റേത് മാധ്യമത്തേക്കാളും ഒരു ചുവട് മുന്നില്‍ തന്നെയാണ്.